Psalms 125

ആരോഹണഗീതം.

1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
എന്നേക്കും നില്ക്കുന്ന സീയോൻ പൎവ്വതം പോലെയാകുന്നു.
2പൎവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു;
യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു
ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.
4യഹോവേ, ഗുണവാന്മാൎക്കും
ഹൃദയപരമാൎത്ഥികൾക്കും നന്മ ചെയ്യേണമേ.
5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ
യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ.
യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
Copyright information for Mal1910