Psalms 15

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാൎക്കും?
നിന്റെ വിശുദ്ധപൎവ്വതത്തിൽ ആർ വസിക്കും?
2നിഷ്കളങ്കനായി നടന്നു നീതി പ്രവൎത്തിക്കയും
ഹൃദയപൂൎവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
3നാവുകൊണ്ടു കുരള പറയാതെയും
തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും
കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4വഷളനെ നിന്ദ്യനായി എണ്ണുകയും
യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ;
സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
5തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും
കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.
Copyright information for Mal1910