Psalms 98

ഒരു സങ്കീൎത്തനം.

1യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ;
അവൻഅത്ഭുതങ്ങളെ പ്രവൎത്തിച്ചിരിക്കുന്നു;
അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും
അവന്നു ജയം നേടിയിരിക്കുന്നു.
2യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
3അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓൎത്തിരിക്കുന്നു;
ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
4സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആൎപ്പിടുവിൻ;
പൊട്ടിഘോഷിച്ചു കീൎത്തനം ചെയ്‌വിൻ.
5കിന്നരത്തോടെ യഹോവെക്കു കീൎത്തനം ചെയ്‌വിൻ;
കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
6കാഹളങ്ങളോടും തൂൎയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!
7സമുദ്രവും അതിന്റെ നിറെവും
ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
8പ്രവാഹങ്ങൾ കൈകൊട്ടട്ടെ;
പൎവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
9അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;
ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
Copyright information for Mal1910