മത്താ 1

യേശുക്രിസ്തുവിന്റെ വംശാവലി

1അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:


2 അബ്രഹാമിൽനിന്ന് ഇസഹാക്ക് ജനിച്ചു
ഇസഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു
യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.

3 യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്.
പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു
ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.

4 ആരാമിൽനിന്ന് അമ്മീനാദാബും
അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു.
നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.

5 സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്.
ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്;
ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.

6 യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്.

ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബത്ത്ശേബ) ആയിരുന്നു.

7 ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു.
രെഹബ്യാമിൽനിന്ന് അബീയാവും
അബീയാവിൽനിന്ന് ആസായും ജനിച്ചു.

8 ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു
യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു
യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.

9 ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു.
യോഥാമിൽനിന്ന് ആഹാസും
ആഹാസിൽനിന്ന് ഹിസ്കീയാവും ജനിച്ചു.

10 ഹിസ്കീയാവ് മനശ്ശെയുടെ പിതാവ്,
മനശ്ശെ ആമോന്റെ പിതാവ്,
ആമോൻ യോശീയാവിന്റെ പിതാവ്.

11 യോശീയാവിന്റെ മകൻ യെഖൊന്യാവും
അതായത്, യെഹോയാഖീൻ; വാ. 12 കാണുക
അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബിലോണ്യ പ്രവാസകാലഘട്ടത്തിലായിരുന്നു.


12 ബാബിലോണ്യ പ്രവാസത്തിനുശേഷം
യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ
ശലഥിയേലിൽനിന്ന് സെരുബ്ബാബേൽ ജനിച്ചു.

13 സെരുബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു
അബീഹൂദിൽനിന്ന് എല്യാക്കീമും
എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.

14 ആസോരിൽനിന്ന് സാദോക്ക് ജനിച്ചു.
സാദോക്കിൽനിന്ന് ആഖീമും
ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.

15 എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു.
എലീയാസറിൽനിന്ന് മത്ഥാനും
മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.

16 യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസഫ്. ഈ മറിയയാണ് “ക്രിസ്തു” എന്ന് വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.
മൂ.ഭാ. യേശു ജനിക്കപ്പെട്ടു (കർമണിപ്രയോഗം) എന്നും ഈ വംശാവലിയിൽ അബ്രഹാംമുതൽ യോസഫുവരെയുള്ളവർ ജനിച്ചു (കർത്തരിപ്രയോഗം) എന്നുമാണ്

17ഇങ്ങനെ തലമുറകൾ ആകെ, അബ്രഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബിലോണ്യ പ്രവാസംവരെ പതിന്നാലും ബാബിലോണ്യപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.

യേശുക്രിസ്തുവിന്റെ ജനനം

18യേശുക്രിസ്തുവിന്റെ ജനനം ഇവ്വിധമായിരുന്നു: യേശുവിന്റെ മാതാവ് മറിയയും യോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിന് മുമ്പേ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി. 19മറിയ ഗർഭവതിയായ വിവരം അറിഞ്ഞ നീതിനിഷ്ഠനായ യോസഫ്, അവൾ സമൂഹമധ്യേ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചു.

20അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കേ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദ് വംശജനായ യോസഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. 21അവൾ ഒരു പുത്രന് ജന്മം നൽകും; ആ പുത്രന് ‘യേശു’
യഹോവ രക്ഷിക്കുന്നു എന്നർഥമുള്ള യോശുവ എന്ന വാക്കിന്റെ ഗ്രീക്കു രൂപമാണ് യേശു
എന്ന് നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്ന് പറഞ്ഞു.

22
This verse is empty because in this translation its contents have been moved to form part of verse മത്താ. 1:23.
23
In this translation, this verse contains text which in some other translations appears in verses മത്താ. 1:22-23.
“ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു പേരുവിളിക്കപ്പെടും;”
യെശ. 7:14
ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.

24യോസഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു. 25എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസഫ് അവളുമായി സഹധർമം ചെയ്തില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് നാമകരണംചെയ്തു.
പകർപ്പവകാശം വിവരം MalMCV